പതിനൊന്നുവയസ്സുകാരന് നേരെ ലൈംഗികാതിക്രമം; പോക്സോ കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവ്
പോക്സോ കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവ്
By : സ്വന്തം ലേഖകൻ
Update: 2025-11-28 02:37 GMT
മട്ടന്നൂര്‍: പതിനൊന്നുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 15 വര്‍ഷം തടവും 45000 രൂപ പിഴയടക്കാനും മട്ടന്നൂര്‍ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. പാലക്കാട് പള്ളിപ്പുറം പെഴുങ്കര സ്വദേശി സദറുദ്ദീനെ (31) ആണ് ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ കതിരൂര്‍ സ്റ്റേഷന് പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം. ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്ഐ കെ. ജീവാനന്ദ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി. ഷീന ഹാജരായി.