വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയായ യുവതിയെ ബലാത്സംഗംചെയ്ത കേസ്; പ്രതിക്ക് പത്തുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും
വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗംചെയ്ത കേസ്; പ്രതിക്ക് പത്തുവര്‍ഷം തടവു
ഇടുക്കി: നെടുങ്കണ്ടത്ത് വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയായ വീട്ടമ്മയെ ബലാത്സംഗംചെയ്ത കേസില്‍ പ്രതിക്ക് പത്തുവര്‍ഷം തടവ് ശിക്ഷ വിധിച്ച് തൊടുപുഴ മൂന്നാം അഡിഷണല്‍ ജില്ലാ കോടതി ജഡ്ജി എസ്.എസ്. സീന ഉത്തരവായി. ഒരുലക്ഷം രൂപ പിഴയും അടക്കണം. പിഴത്തുക അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി തടവ് അനുഭവിക്കണം. പാറത്തോട് പുഷ്പകണ്ടം സര്‍പ്പക്കുഴിയില്‍ സാബുവിനെ(52) ആണ് ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. 2020 ഏപ്രിലില്‍ കോവിഡ് കാലത്താണ് സംഭവം. വീട്ടമ്മയും രണ്ട് കൊച്ചുകുഞ്ഞുങ്ങളും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. നെടുങ്കണ്ടം എസ്എച്ച്ഒ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന സമയത്താണ് ബലാത്സംഗ കേസിലും സാബു പ്രതിയായത്. ഈ കേസില്‍ അടുത്തിടെ ഇയാളെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോണി അലക്‌സ് ഹാജരായി.