കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Update: 2025-12-05 13:20 GMT

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം ആര്‍ട്‌സ് കോളേജില്‍ സണ്‍ഷേഡ് ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ തലക്ക് കാര്യമായ പരിക്കുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാല് മണിയോടെയാണ് ആര്‍ട്‌സ് കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലക്ക് മുകളിലെ സണ്‍ഷേഡിന്റെ ഭാഗം ഇടിഞ്ഞ് വീണത്. സംഭവത്തിന് തൊട്ടു മുന്‍പ് വരെ കെട്ടിടത്തിന് ചുവടെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. കോളേജിന്റെ കെട്ടിടത്തിന് മുകളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുകയാണ്. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഇഖ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Similar News