കേരളം രൂപീകരിച്ച നാള്‍ മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; നൂറാം വയസിലും മുടക്കമില്ലാതെ ഫാ. ഏബ്രഹാം മാരേറ്റ് എത്തി വോട്ട് പാഴാക്കരുതെന്ന സന്ദേശവുമായി

നൂറാം വയസിലും മുടക്കമില്ലാതെ ഫാ. ഏബ്രഹാം മാരേറ്റ് എത്തി വോട്ട് പാഴാക്കരുതെന്ന സന്ദേശവുമായി

Update: 2025-12-09 13:01 GMT

തിരുവല്ല: നൂറാം വയസിലും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച് വൈദികന്‍. 1957 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ വോട്ട് ചെയ്യുകയാണ് കത്തോലിക്ക സഭയിലെ സീനിയര്‍ വൈദികന്‍. നൂറാം വയസിന്റെ അവശതകളിലും അത് ഒരു തടസവുമില്ലാതെ തുടരുന്നു.

തിരുവല്ല കുറ്റൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ കുറ്റൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം നമ്പര്‍ ബൂത്തിലാണ് നൂറു വയസ്സുകാരനായ മലങ്കര കത്തോലിക്ക സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. എബ്രഹാം മാരേട്ട് വോട്ട് ചെയ്തത. 1956 സംസ്ഥാന രൂപീകൃതമായ ശേഷമുള്ള 57 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നു. കുറ്റൂര്‍ സ്നേഹ സദനില്‍ വിശ്രമജീവിതം നയിക്കുകയാണ് ഫാ. എബ്രഹാം മാരേറ്റ്. സീനിയര്‍ വൈദികരായ മാത്യു പഞ്ഞിക്കാട്ടില്‍, തോമസ് പുതിയവീട്ടില്‍ എന്നിവരും എബ്രഹാം വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. വോട്ട് പാഴാക്കരുത് എന്ന സന്ദേശമാണ് തന്നെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് വൈദികന്‍ പറഞ്ഞു.

Tags:    

Similar News