തിരുവല്ല നഗരസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ മര്‍ദനം; ആക്രമണം ബൂത്ത് കെട്ടുന്നതിനിടെ
തിരുവല്ല നഗരസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ മര്‍ദനം
By : ശ്രീലാല്‍ വാസുദേവന്‍
Update: 2025-12-09 13:12 GMT
തിരുവല്ല: നഗരസഭ ഇരുവെള്ളിപ്പറ 17-ാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ മണിക്കുട്ടന്‍, പ്രവര്‍ത്തകരായ പുളിക്കത്തറ സുനീഷ്, അനീഷ് തേവര്‍മല എന്നിവര്‍ക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. തിങ്കള്‍ രാത്രി 11 മണിയോടെ സെന്റ് തോമസ് സ്‌കൂളിന് സമീപം ആയിരുന്നു സംഭവം.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്ത് കെട്ടിക്കൊണ്ടിരിക്കുന്നതിനിടെ ഒരു സംഘം പ്രവര്‍ത്തകര്‍ എത്തി വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സ്ഥാനാര്‍ത്ഥി മണിക്കുട്ടന്‍ അനീഷ് തേവര്‍മല എന്നിവരെ നിലത്തിട്ട ചവിട്ടി . സുനീഷിന്റെ മൂക്കിന് ഇടിയേറ്റു. മൂക്കിന്റെ പാലത്തിന് പൊട്ടല്‍ ഉണ്ടായ സുനീഷ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം സംബന്ധിച്ച് സ്ഥാനാര്‍ത്ഥി മണിക്കുട്ടന്‍ പോലീസില്‍ പരാതി നല്‍കി.