ഏതു കാര്യത്തിലായാലും കുറ്റവാളികളികള്‍ എത്ര വലിയവരായാലും അവരെ സംരക്ഷിക്കില്ല; കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍

Update: 2025-12-11 08:12 GMT

കണ്ണൂര്‍: ഏതു കാര്യത്തിലായാലും കുറ്റവാളികളികള്‍ എത്ര വലിയവരായാലും അവരെ സംരക്ഷിക്കുന്ന ഒരു നിലപാടും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ചൊവ്വ ധര്‍മസമാജം യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് പരിശോധനയും അന്വേഷണവും നടക്കുന്നത്. ഹൈക്കോടതിയില്‍ വിശ്വാസമുള്ളവരാണ് രാജ്യത്തെ ജനങ്ങള്‍. കോടതി കുറ്റവാളികളെ കണ്ടുപിടിച്ച് ശിക്ഷിക്കട്ടെ. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത്തരം കേസുകളില്‍പെടുന്നവര്‍ കുറ്റവാളികളാണെങ്കില്‍ അവര്‍ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

Similar News