വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി: ഡിസംബര്‍ 12 വെള്ളിയാഴ്ച വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
By : സ്വന്തം ലേഖകൻ
Update: 2025-12-11 08:21 GMT
കോട്ടയം: ഡിസംബര്‍ 12 വെള്ളിയാഴ്ച വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ടാണ് അവധി. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍പ് നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികള്‍ക്കോ പരീക്ഷകള്‍ക്കോ അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു.