കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടര്‍മാര്‍ ഇന്‍ഷുറന്‍സിന് അര്‍ഹര്‍; സുപ്രീംകോടതി

കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടര്‍മാര്‍ ഇന്‍ഷുറന്‍സിന് അര്‍ഹര്‍; സുപ്രീംകോടതി

Update: 2025-12-12 03:56 GMT

ന്യൂഡല്‍ഹി: കോവിഡ് ജോലിക്കിടെ മരിച്ച ഡോക്ടര്‍മാരുടെ ആശ്രിതര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ) പ്രകാരം 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജിന് അര്‍ഹരാണെന്ന് സുപ്രീംകോടതി. സ്വകാര്യ ആശുപത്രിജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവായത്. പിഎംജികെവൈയിലെ ഓരോ ക്ലെയിമും പ്രത്യേകം പരിഗണിക്കണമെന്നും നിയമപ്രകാരം തീരുമാനമെടുക്കണമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റും കോവിഡ് കാലത്ത് മരിച്ച ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉള്‍പ്പെടുത്താത്തത് ചോദ്യംചെയ്തുള്ള ഹര്‍ജി ഒക്ടോബറില്‍ വിധിപറയാന്‍ മാറ്റിയപ്പോള്‍, ഡോക്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുന്നില്ലെങ്കില്‍ സമൂഹം നീതിന്യായവ്യവസ്ഥയോട് പൊറുക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചിരുന്നു. കോവിഡ് ആശുപത്രിയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി താനെയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മരണത്തില്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചതോടെ ഡോക്ടറുടെ ഭാര്യയാണ് കോടതിയെ സമീപിച്ചത്.

Tags:    

Similar News