ശബരിമല തീര്‍ഥാടനം; ഇതുവരെയുള്ള വരുമാനം 210 കോടി രൂപ
ശബരിമല തീര്‍ഥാടനം; ഇതുവരെയുള്ള വരുമാനം 210 കോടി രൂപ
By : സ്വന്തം ലേഖകൻ
Update: 2025-12-18 02:23 GMT
ശബരിമല: ശബരിമല തീര്‍ഥാടനകാലം ആരംഭിച്ചശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.