പ്ലസ്ടു വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടു പോയി കെട്ടിയിട്ട് മര്‍ദിച്ചു; പെണ്‍കുട്ടിയടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്

പ്ലസ്ടു വിദ്യാര്‍ഥിയെ കെട്ടിയിട്ട് മര്‍ദിച്ചു; പെണ്‍കുട്ടിയടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്

Update: 2026-03-09 02:09 GMT

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചതിന് പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ചാളുടെ പേരില്‍ കേസ്. പ്ലസ്ടു വിദ്യാര്‍ഥിയുടെ പരാതിയിലാണ് എലത്തൂര്‍ പോലീസ് കേസെടുത്തത്. ഡ്രൈവിങ് പഠിപ്പിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപായാണ് മര്‍ദനം.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് മക്കട ബദിരൂരിലെ കുന്നിന്‍മുകളിലെത്തിച്ച് കൈകള്‍ കെട്ടിയിട്ടശേഷം ഇരുമ്പുദണ്ഡുകള്‍ ഉപയോഗിച്ച് മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്.

Tags:    

Similar News