തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 26നും 27നും അധ്യക്ഷ തിരഞ്ഞെടുപ്പ്
By : സ്വന്തം ലേഖകൻ
Update: 2025-12-21 06:59 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോര്‍പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടന്നത്. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു.
മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് പകല്‍ 2.30നും നടത്തും. ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.