കളമശേരിയില്‍ കാര്‍ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

കളമശേരിയില്‍ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Update: 2026-01-03 01:49 GMT

എറണാകുളം കളമശേരിക്കടുത്തുള്ള പത്തടിപ്പാലത്ത് കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു.


Tags:    

Similar News