വയോധികക്ക് നേരെ ലൈംഗികാതിക്രമം; പ്രതി ബിജെപി പ്രവര്‍ത്തകനെന്ന് പൊലീസ്; പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി

Update: 2026-01-03 13:37 GMT

പാലക്കാട്: പാലക്കാട് വയോധികക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമ കേസില്‍ പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ബി ജെ പി. പ്രതി പൊരുളിപ്പാടം സുരേഷ് പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ ചുമതല വഹിക്കുന്ന ആളല്ലെന്ന് വാര്‍ത്തകുറിപ്പില്‍ വിശദീകരണം.

അതേസമയം സുരേഷ് ബി ജെ പി പ്രവര്‍ത്തകനാണെന്ന് പൊലീസും എഫ്ഐആറിലും പറയുന്നു. ഒളിവില്‍പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സുരേഷിനൊപ്പം ഒപ്പമിരുന്ന് മദ്യപിച്ച രണ്ടു പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വെള്ളിയാഴ്ചയായിരുന്നു സംഭവം. സുരേഷ് പരസ്യമായി നടുറോഡില്‍ ഇരുന്ന് മദ്യപിച്ച ശേഷം പുറമ്പോക്കിലെ ഷെഡില്‍ അതിക്രമിച്ചു കയറി. തുടര്‍ന്ന് അവിടെ ഒറ്റക്ക് താമസിക്കുകയായിരുന്നു വയോധികയെ ലൈംഗികാതിക്രമം നടത്തുകയും അതിനുശേഷം പുറത്താരോടേലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Similar News