കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Update: 2026-01-05 03:53 GMT

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി ഡ്രൈവര്‍ വയനാട് സ്വദേശി കൃഷ്ണന്‍ മരിച്ചു. ലോറിക്കടിയില്‍ കുടുങ്ങിയ കൃഷ്ണനെ പുറത്തെടുക്കുമ്പോളേക്കും മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. മൈസൂരുവില്‍ നിന്ന് എറണാകുളം ബീവറേജസിലേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ച് മറിയുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറിയില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പികള്‍ റോഡില്‍ ചിതറി വീണു.


Tags:    

Similar News