പ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; 17-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

Update: 2026-01-05 17:11 GMT

പൂന്തുറ: വളര്‍ത്തുപ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 17-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കുറ്റകൃത്യം ചെയ്ത ശേഷം ഒളിവില്‍പോയ രണ്ടുപേരെ ബെംഗ്ലുരുവില്‍നിന്ന് പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. മാണിക്യവിളാകം സ്വദേശികളായ അഷ്‌കര്‍(31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു സംഭവം. പ്രതികളുമായി പരിചയമുളള 17-കാരനെ പ്രാവുകളെ വളര്‍ത്തുന്ന കൂടുകള്‍ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് പൂന്തുറ പോലീസില്‍ പരാതി നല്‍കി. ഇതോടെ പ്രതികള്‍ ആദ്യം ചെന്നൈയിലേക്കും തുടര്‍ന്ന് ബെംഗ്ലളൂരുവിലേക്കും കടക്കുകയായിരുന്നു. പിടിയിലായവര്‍ ഇതേ പ്രതികള്‍ ബീമാപളളി സ്വദേശിനിയുടെ വീട്ടില്‍ക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്ന് പൂന്തുറ പോലീസ് പറഞ്ഞു.

പൂന്തുറ എസ്.എച്ച്.ഒ. സജീവിന്റെ നേത്യത്വത്തില്‍ എസ്.ഐ.മാരായ വി.സുനില്‍, എസ്.എസ്. ശ്രീജേഷ്, എ.എസ്.ഐ. ഗോഡ്വിന്‍, സി.പി.ഒ.മാരായ രാജേഷ്, സനല്‍, അനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണം സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Similar News