'വടകരയില്‍ ആര്‍ക്കാണ് ഫ്‌ലാറ്റുള്ളത്; യുവതിയെ ക്ഷണിച്ചത് വടകരയ്ക്ക്; രാഹുല്‍ കോണ്‍ഗ്രസിലെ ക്രൈം സിന്‍ഡിക്കേറ്റ് കണ്ണി; ഒന്നാമന്‍ ഷാഫി പറമ്പിലെന്നും വി കെ സനോജ്

Update: 2026-01-11 12:36 GMT

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ ക്രൈം സിന്‍ഡിക്കേറ്റിലെ പ്രധാന കണ്ണിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും ഈ ക്രിമിനല്‍ സംഘത്തിന്റെ ഒന്നാമന്‍ ഷാഫി പറമ്പിലാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വടകരയിലെ ഫ്‌ലാറ്റിലേക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചെന്നാ പറഞ്ഞേ... വടകരയില്‍ ആര്‍ക്കാണ് ഫ്‌ലാറ്റുള്ളത് ? രാഹുലിന്റെ ഫ്‌ലാറ്റ് പാലക്കാടല്ലേ? ഇതുസംബന്ധിച്ചും അന്വേഷണം വേണമെന്നും സനോജ് പറഞ്ഞു.

വയനാട് ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പിരിവില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നതായും, വീടുണ്ടാക്കാന്‍ ലഭിച്ച പണം എവിടെ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുകയാണെന്നും സനോജ് വ്യക്തമാക്കി.

ലക്കി ഡ്രോ വഴിയും ചൂതാട്ടം വഴിയുമാണ് രാഹുല്‍ പണം സമാഹരിച്ചതെന്നും അതീവ ഗൗരവകരമായ ഇത്തരം ചെയ്തികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനില്‍ക്കുകയാണെന്നും സനോജ് കൂട്ടിച്ചേര്‍ത്തു. യുവതിയെ വടകരയിലെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചതായി വെളിപ്പെടുത്തലുണ്ട്. വടകരയില്‍ ആര്‍ക്കാണ് ഇത്തരത്തില്‍ ഫ്‌ലാറ്റ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും സനോജ് ആവശ്യപ്പെട്ടു.

30 സെക്കന്‍ഡ് കൊണ്ട് മുന്നൂറ് വീട് നിര്‍മ്മിച്ചു നല്‍കിയ വി ഡി സതീശന്‍, ഒരു പത്ത് സെക്കന്‍ഡെങ്കിലും രാഹുലും സംഘവും നടത്തിയ തട്ടിപ്പ് പുറത്ത് പറയാന്‍ തയ്യാറാവണം. വയനാട് ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പിരിവില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നതായും വീടുണ്ടാക്കാന്‍ ലഭിച്ച പണം എവിടെ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുകയാണെന്നും സനോജ് വ്യക്തമാക്കി.

Similar News