ബംഗാളില്‍ രണ്ട് നഴ്‌സുമാര്‍ക്ക് നിപ; ഇരുവരുടേയും നില ഗുരുതരം: ഉറവിടം കണ്ടെത്താനാവാതെ അധികൃതര്‍

ബംഗാളില്‍ രണ്ട് നഴ്‌സുമാര്‍ക്ക് നിപ; ഇരുവരുടേയും നില ഗുരുതരം

Update: 2026-01-14 04:29 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് നഴ്‌സുമാര്‍ക്ക് നിപ സ്ഥിരീകരിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. നഴ്‌സുമാരുടെ സമ്പര്‍ക്ക പട്ടികയില്‍ 120 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതലും ആരോഗ്യപ്രവര്‍ത്തകരാണ്.

ബാരാസത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.


Tags:    

Similar News