ചെക്ക് ലീഫുകള്‍ മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് നാല് ലക്ഷം രൂപ പിന്‍വലിച്ചു; എളമക്കര സ്‌കൂളിലെ താത്കാലിക ജീവനക്കാരിക്കെതിരെ കേസ്
എളമക്കര ഗവ. സ്‌കൂളിൽ വ്യാജ ഒപ്പിട്ട് 4 ലക്ഷം പിൻവലിച്ചു
കൊച്ചി: സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്ത താല്‍ക്കാലിക ജീവനക്കാരിക്കെതിരെ കേസ്. എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലണ് സംഭവം. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ചെക്ക് ലീഫുകള്‍ മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് ബാങ്കില്‍നിന്ന് നാല് ലക്ഷത്തിലധികം രൂപ പിന്‍വലിച്ചെന്നാണ് പരാതി. എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രശാന്ത് കുമാറാണ് എളമക്കര പോലീസില്‍ പരാതി നല്‍കിയത്.
പ്രിന്‍സിപ്പലിന്റെ ഒപ്പ് വ്യാജമായിട്ട് 4,0,5000 രൂപ താത്കാലിക ജീവനക്കാരി തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്‌കൂളിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന പണമാണിത്. താത്കാലിക ജീവനക്കാരി ഷെറീനയുടെ പേരില്‍ എളമക്കര പോലീസ് കേസെടുത്തിട്ടുണ്ട്.