കേരള പോലീസിന് 13 പുതിയ കെട്ടിടങ്ങള്‍; റെയില്‍വേ സുരക്ഷയ്ക്കായി 'റെയില്‍ മൈത്രി' ആപ്പും; ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

Update: 2026-01-24 06:32 GMT

തിരുവനന്തപുരം: വിവിധ ജില്ലകളിലെ പൊലീസിന്റെ 13 പുതിയ കെട്ടിടങ്ങളുടെയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെതടക്കം 10 കെട്ടിടങ്ങളുടെ കല്ലിടലും മുഖ്യമന്ത്രി നടത്തി. മന്ത്രി വി ശിവന്‍കുട്ടി, പൊലീസ് ആസ്ഥാനം ഡിജിപി എസ് ശ്രീജിത്, തൈക്കാട് വാര്‍ഡ് കൗണ്‍സിലര്‍ വേണു?ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനങ്ങളുടെ സുരക്ഷയ്ക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെയില്‍വേ പൊലീസ് തയ്യാറാക്കിയതാണ് 'റെയില്‍ മൈത്രി' ആപ്ലിക്കേഷന്‍. പൊലീസ് മാതൃകയില്‍ കുറ്റകൃത്യങ്ങളുടെ വിവരം രേഖപ്പെടുത്താന്‍ ആപ്പില്‍ സൗകര്യമുണ്ട്. റെയില്‍വേ പരിധിയില്‍ കുറ്റകൃത്യമുണ്ടായാല്‍ കേസെടുക്കുന്നതിനൊപ്പം വിവരങ്ങള്‍ ആപ്ലിക്കേഷനിലും രേഖപ്പെടുത്തും. പ്രതികളെ പിടികൂടുമ്പോഴും വിവരങ്ങള്‍ രേഖപ്പെടുത്തും. സ്ഥിരമായി ലഹരി കടത്തുന്നവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തും.

Similar News