മണ്ണാര്‍ക്കാട് പുലര്‍ച്ചെ തീവെപ്പ്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വാഹനങ്ങള്‍ കത്തിയമര്‍ന്നു; അട്ടിമറി സംശയിച്ച് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2026-01-26 06:13 GMT
മണ്ണാര്‍ക്കാട്: കാരാകുറുശ്ശി പുലാക്കല്‍ കടവില്‍ യൂസഫിന്റെ വീടിനു മുന്പില് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വീടിന്റെ സിറ്റൗട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും ആണ് കത്തിയമര്‍ന്നത്. വീടിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൊല്ലം രജിസ്ട്രേഷന് ആണ് കാര്‍. പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.
സിപിഎം നേതാവിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കുമാണ് കത്തിനശിച്ചത്. പാലക്കാട് കാരാകുറുശ്ശി കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിന്റെ വാഹനങ്ങളാണ് കത്തി നശിച്ചത്. പുലാക്കല്‍കടവിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്.