മുഴപ്പിലങ്ങാട് മഠത്തിന് സമീപം വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ചരക്ക് ലോറി മറിഞ്ഞു; വഴിയാത്രക്കാരന്‍ മരിച്ചു

Update: 2026-01-26 06:31 GMT

കണ്ണൂര്‍: ദേശീയപാത മുഴപ്പിലങ്ങാട് മഠത്തിന് സമീപം ചരക്ക് ലോറി വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ടു മറിഞ്ഞു. വഴിയാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. ചരക്ക് ലോറി മുഴപ്പിലങ്ങാട് മഠത്തിനടുത്തുനിന്നും സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് പെട്ടെന്ന് വഴിയാത്രക്കാരനെ കണ്ട് നിയന്ത്രണം വിടുകയായിരുന്നു.

യാത്രക്കാരനെ ഇടിച്ച് സര്‍വീസ് റോഡിലേക്ക് പാഞ്ഞ് കയറി നടപ്പാതയിലൂടെ കയറിയിറങ്ങി സമീപത്തെ വീടിന്റെ ഭിത്തിയില്‍ ഇടിച്ചാണ് ലോറി മറിഞ്ഞത്. ഇന്ന് അതിരാവിലെ ആയിരുന്നു അപകടം. വഴിയാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തലശ്ശേരിയി സഹകരണ ആശുപത്രിയില്‍. എടക്കാട് പോലീസ് സ്ഥലത്തെത്തി.

ഇടിയുടെ ആഘാതത്തില്‍ സമീപത്തെ വീടിന് നാശനഷ്ടങ്ങളുണ്ടായി. ഓവുപാലത്തിന്റെ സ്ലാബുകളും ഇളകിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് സര്‍വീസ് റോഡിലെ ഗതാഗതം മണിക്കുറുകളോളം പൂര്‍ണമായും സ്തംഭിച്ചു. ക്രെയിന്‍ എത്തിച്ച് വാഹനം റോഡില്‍ നിന്ന് മാറ്റി രാവിലെ എട്ടരയോടെ ഗതാഗതം പുനസ്ഥാപിച്ചു.

Similar News