എലിക്കു വിഷംവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ തെറിച്ച് ഗ്ലാസില്‍ വീണു; ഇതേ ഗ്ലാസില്‍ വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
എലിക്കുവച്ച വിഷം വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീണു; വീട്ടമ്മ മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-02-04 23:56 GMT
കാസര്‍കോട്: വിഷം ഉള്ളില്‍ചെന്നതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ബി.പി.ശോഭന (53) യാണ് മരിച്ചത്. എലിക്കു വിഷംവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ തെറിച്ച് ഗ്ലാസില്‍ വീഴുകയായിരുന്നെന്ന് പറയുന്നു. ഈ ഗ്ലാസില്‍ വെള്ളംകുടിച്ചതാണത്രേ മരണകാരണം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവ് സജീവന്‍. മക്കള്‍: സനീഷ്, സചിത്ര. മരുമക്കള്‍: ശാന്തി, സനീഷ്.