കോഴിക്കോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം; 15 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചു

കോഴിക്കോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം

Update: 2026-03-20 01:27 GMT

കോഴിക്കോട്: കോഴിക്കോട് മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെക്രൂര മര്‍ദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് എട്ടാം ക്ലാസുകാരനെ പിടിച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. 15 വിദ്യാര്‍ത്ഥികള്‍ പിടിച്ചു കൊണ്ടുപോയി സ്‌കൂളിന് സമീപത്തെ വിവിധയിടങ്ങളില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയെ സ്‌കൂള്‍ ബസ്സില്‍ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല.

മൂക്കില്‍ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്താണ് മര്‍ദ്ദനമെന്നു പരാതി. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


Tags:    

Similar News