നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതോടെ ഇറങ്ങിയോടി യുവാവ്; പിടിയിലായത് പന്നിയോടുകാരൻ സാജൻ

Update: 2025-12-04 12:50 GMT

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പന്നിയോട് സ്വദേശി സാജൻ (37) ആണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് സംഭവം. കൊട്ടൂരിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് യുവാവ് അതിക്രമം നടത്തിയത്.

ഇയാൾ നഗ്നതാ പ്രദർശനം നടത്തുന്നത് യുവതി മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സാജൻ ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി ഉടൻതന്നെ ബസ് കണ്ടക്ടറെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സാജനെ അറസ്റ്റ് ചെയ്തത്. 

Tags:    

Similar News