അവയവ ദാനത്തിന് സമ്മതം നല്‍കി ബന്ധുക്കള്‍; അബിന്‍ ശശി ഇനി ഏഴു പേരിലൂടെ ജീവിക്കും
അബിന്‍ ശശി ഇനി ഏഴു പേരിലൂടെ ജീവിക്കും
ചെറുതോണി: കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ച അബിന്‍ ശശി (24) ഇനി ഏഴു പേരിലൂടെ ജീവിക്കും. ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കിയതോടെയാണ് അബിന്‍ ഏഴുപേരില്‍ ലയിക്കാന്‍ ഒരുങ്ങുന്നത്.വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അബിന്‍ ശശിയുടെ മരണം.
മുന്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ശശിയുടെയും ഇടുക്കി കൊലുമ്പന്‍ കോളനി ഈട്ടിക്കല്‍ (തോണിയില്‍) ശശിയുടെയും മകനാണ് അബിന്‍ ശശി. ഇന്നലെ ഉച്ചകഴിഞ്ഞു മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ അവയവമാറ്റത്തിനു ബന്ധുക്കള്‍ സമ്മതം അറിയിക്കുകയായിരുന്നു. മൃതദേഹം ഇന്ന് സ്വവസതിയില്‍ എത്തിക്കും. സംസ്‌കാരം പിന്നീട്. കൊട്ടാരക്കരയില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന അബിന്‍ ഇടുക്കി പദ്ധതിയുടെ വഴികാട്ടി കൊലുമ്പന്റെ പിന്മുറക്കാരനാണ്.