എല്‍ഡിഎഫ് മെമ്പര്‍ യുഡിഎഫിന് വോട്ട് ചെയ്തു; പനമരം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടം

എല്‍ഡിഎഫ് മെമ്പര്‍ യുഡിഎഫിന് വോട്ട് ചെയ്തു

Update: 2025-01-06 06:54 GMT

കല്‍പ്പറ്റ: വയനാട് പനമരം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് പി എം ആസ്യയ്‌ക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ജനതാദള്‍ മെമ്പര്‍ ബെന്നി ചെറിയാന്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.

പനമരത്ത് 11 വീതം അംഗങ്ങള്‍ എല്‍ഡിഎഫിനും യുഡിഎഫിനും വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ഭരണം തീരുമാനിച്ചിരുന്നത്. അതേസമയം അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. ബിജെപിയുടെ ഒരു അംഗവും പങ്കെടുത്തില്ല.

പനമരം പഞ്ചായത്ത്, എല്‍ഡിഎഫ്

Tags:    

Similar News