പെട്രോള്‍ പമ്പ് സമരം; വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ വിട്ടുപോയവര്‍ വിഷമിക്കേണ്ട: കെഎസ്ആര്‍ടിസിയുടെ യാത്ര ഫ്യൂവല്‍സ് ഔട്ട് ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കും
പെട്രോള്‍ പമ്പ് സമരം; കെഎസ്ആര്‍ടിസിയുടെ യാത്ര ഫ്യൂവല്‍സ് ഔട്ട് ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കും
തിരുവനന്തപുരം: ഇന്ന് ഉച്ച വരെ പെട്രോള്‍ പമ്പുകള്‍ സമരത്തിലാണ്. എന്നാല്‍ ഇതറിയാതെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ വിട്ടുപോയവരുണ്ടെങ്കില്‍ വിഷമിക്കേണ്ട. കെഎസ്ആര്‍ടിസിയുടെ യാത്ര ഫ്യൂവല്‍സ് ഔട്ട് ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ എല്ലാ യാത്രാ ഫ്യൂവല്‍സ് പമ്പുകളും സാധാരണ നിലയില്‍ തുറന്നു പ്രവര്‍ത്തിക്കും.
കെഎസ്ആര്‍ടിസിക്ക് നിലവില്‍ 15 യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളാണുള്ളത്. തിരുവനന്തപുരം സിറ്റി, വികാസ് ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, മാവേലിക്കര, ചേര്‍ത്തല, മൂന്നാര്‍, മൂവാറ്റുപുഴ, ചാലക്കുടി, നോര്‍ത്ത് പറവൂര്‍, പൊന്‍കുന്നം, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസിക്ക് യാത്ര ഫ്യൂവല്‍സ് ഔട്ട് ലെറ്റുകളുള്ളത്.
ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സാണ് ഇന്ന് പെട്രോള്‍ പമ്പ് അടച്ചിടല്‍ സമരത്തിന് ആഹ്വാനം ചെയ്തത്. കോഴിക്കോട് മേഖലയിലെ എച്ച്പിസിഎല്‍ പമ്പുകളോടുള്ള ടാങ്കര്‍ ലോറി തൊഴിലാളികളുടെ മോശം പെരുമാറ്റം അവസാനിപ്പിക്കുക, വ്യാജ ഇന്ധന വിതരണത്തില്‍ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് കോന്നി ,റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകള്‍ക്ക് പുറമേ ചെങ്ങന്നൂര്‍ നഗരസഭയേയും സമരത്തില്‍ നിന്നും ഒഴിവാക്കി. കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചര്‍ച്ചക്കിടെ പെട്രോള്‍ പമ്പുടമാ പ്രതിനിധികളെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ കയ്യേറ്റം ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു.