വണ്ടിയുടെ പഞ്ചറായ ടയർ മാറ്റുന്നതിനിടെ അപകടം; പിന്നിൽ നിന്നെത്തിയ കണ്ടെയ്നർ ലോറി ഇടിച്ചു പിക്അപ്പ് വാനിൻ്റെ ഡ്രൈവറിന് ദാരുണാന്ത്യം

Update: 2025-01-24 05:01 GMT

ആലപ്പുഴ: കണ്ടയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാനിൻ്റെ ഡ്രൈവറിന് ദാരുണാന്ത്യം. ചെങ്ങന്നൂർ എംസി റോഡിലാണ് ദാരുണ അപകടം നടന്നത്. തൃശൂർ അളഗപ്പനഗർ സ്വദേശി സുധീഷ് (39) ആണ് മരിച്ചത്. പഞ്ചർ ആയതിനെ തുടർന്ന് പിക്അപ്പ് വാനിൻ്റെ ടയർ മാറ്റി ഇടുകയായിരുന്നു.

ഇതിനിടെ പിറകിൽ നിന്നും വന്ന കണ്ടയ്നർ ലോറി ഇടിച്ചാണ് അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് പിക്അപ്പ് വാനിൽ അലുമിനിയം ഷീറ്റ് കൊണ്ടുപോവുകയായിരുന്ന സുധീഷ്. സംഭവസ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News