പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയക്ക് വോട്ടില്ല! ട്വന്റി 20 സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ഉടന്‍ വന്‍ ട്വിസ്റ്റ്; തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും പേരില്ല; റോഡ് ഷോ അടിയന്തരമായി റദ്ദാക്കി
പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയക്ക് വോട്ടില്ല!
കൊച്ചി: പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ ലക്ഷ്മിപ്രിയക്ക് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് സ്ഥിരീകരണം. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ നിലവിലെ വിലാസത്തിലോ, തൃക്കാക്കരയിലെ മുന്‍ വിലാസത്തിലോ അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി.
റോഡ് ഷോ റദ്ദാക്കിയതിന് ഔദ്യോഗികമായി ആരോഗ്യപ്രശ്‌നങ്ങളാണ് കാരണമായി പറയുന്നത്. എന്നാല്‍, സ്ഥാനാര്‍ത്ഥിക്ക് വോട്ടില്ലാത്ത വിഷയത്തില്‍ പാര്‍ട്ടി അണികളില്‍ ആശങ്കയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇന്നലെയാണ് ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
ബിജെപിയുടെ ഘടകകക്ഷിയായ ട്വന്റി 20 നിരവധി സിനിമാ സീരിയല്‍ താരങ്ങളെയാണ് ഇത്തവണ സ്ഥാനാര്‍ത്ഥികളാക്കി പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, ഏറ്റുമാനൂരില്‍ വീണാ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ് എന്നിവരാണ് മറ്റ് പ്രധാന താര സ്ഥാനാര്‍ത്ഥികള്‍. അഖില്‍ മാരാര്‍ക്ക് പിന്നാലെയാണ് കൂടുതല്‍ സെലിബ്രിറ്റികളെ പാര്‍ട്ടി മത്സരരംഗത്തിറക്കിയത്. കൂടുതല്‍ പ്രമുഖര്‍ ഇനിയും പാര്‍ട്ടിയിലേക്ക് വരുമെന്ന് ട്വന്റി 20 നേതൃത്വം അവകാശപ്പെട്ടിരുന്നു.