ഇസ്രയേല്‍ തെമ്മാടി രാഷ്ട്രം! എന്തുമാകാം എന്ന ധിക്കാരം; ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നാണ് നിലപാട്; ഇറാനെതിരായ ആക്രമണത്തില്‍ മുഖ്യമന്ത്രി
ഇസ്രയേല്‍ തെമ്മാടി രാഷ്ട്രം! എന്തുമാകാം എന്ന ധിക്കാരം
By : സ്വന്തം ലേഖകൻ
Update: 2025-06-13 07:11 GMT
മലപ്പുറം: ഇറാനെതിരായ ഇസ്രയേല്‍ ആക്രമണം ലോകസമാധാനത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്യന്തം സ്ഫോടനാത്കമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇറാന് നേരെയുണ്ടായ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണ്ടേ ലോക തെമ്മാടിയായിട്ടുള്ള രാഷ്ട്രമാണ് ഇസ്രയേല്‍. ലോകത്ത് സാധാരണഗതിയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്ന നിലപാടാണ് ഇസ്രയേലിന്. അമേരിക്കയുടെ പിന്തുണയില്‍ എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് അവര്‍ പുലര്‍ത്തുന്നത്. സമാധാനകാക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണം- മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.