ഒഡിഷയില്‍ പാസ്റ്ററെ ചാണകം തീറ്റിച്ചത് മനുഷ്യത്വരഹിതം; ഇന്ത്യയിലുടനീളം, നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ഘടന നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്നു: മുഖ്യമന്ത്രി

ഒഡിഷയില്‍ പാസ്റ്ററെ ചാണകം തീറ്റിച്ചത് മനുഷ്യത്വരഹിതം

Update: 2026-01-23 12:16 GMT

തിരുവനന്തപുരം : ഒഡിഷയില്‍ പാസ്റ്ററെ ക്രൂരമായി ആക്രമിച്ചത് ഒറ്റപ്പെട്ട കുറ്റകൃത്യമല്ലെന്നും സംഘപരിവാര്‍ ആസൂത്രിതമായി വളര്‍ത്തിയെടുക്കുന്ന അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മനുഷ്യനെ ചാണകം തീറ്റിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ നിശബ്ദതയും പങ്കാളിത്തവുമാണ് ഇതിന് ധൈര്യം പകരുന്നത്. ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ ഇളയ മക്കളുടെയും ദാരുണമായ കൊലപാതകത്തിന് 27 വര്‍ഷം തികയുമ്പോള്‍, അസഹിഷ്ണുതയുടെ അതേ ശക്തികള്‍ ഇന്നും ശിക്ഷാനടപടികളില്ലാതെ പ്രവര്‍ത്തിക്കുന്നത് വ്യക്തമാണ്. ഒഡിഷയില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം, നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ഘടന നിരന്തരമായ ആക്രമണത്തിന് വിധേയമാണ്.

ഭരണഘടനാ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനുമുള്ള ഈ ഏകോപിത ശ്രമത്തെ ശക്തമായി ചെറുക്കണം മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News