കടലമ്മ കാത്തു..; അകലാട് ബീച്ചിൽ നാട്ടുകാരെ ഞെട്ടിച്ച് 'ചാള' ചാകര; കടപ്പുറം മുഴുവനും മീനുകൾ കൊണ്ട് നിറഞ്ഞു; വീഡിയോ വൈറൽ
By : സ്വന്തം ലേഖകൻ
Update: 2024-10-26 15:21 GMT
തൃശൂർ: അകലാട് ബീച്ചിൽ നാട്ടുകാരെ തന്നെ ഒന്നടങ്കം അത്ഭുതപ്പെടുത്തി 'ചാള' ചാകര. അകലാട് ത്വാഹ പള്ളി ബീച്ചിൽ കരനിറയെ ചാളക്കൂട്ടം കരക്കടിഞ്ഞു. ഒടുവിൽ മീൻപിടിക്കാൻ നാട്ടുകാർ കൂട്ടത്തോടെ ബീച്ചിലേക്കെത്തുകയായിരുന്നു. നാട്ടുകാർ എല്ലാം വലിയ ആഹ്ളാദത്തോടെയാണ് ചാകരയെ വരവേറ്റത്.
ഇന്ന് രാവിലെയാണ് ത്വാഹ പള്ളി ബീച്ചിൽ ചാളക്കൂട്ടം കരയ്ക്കെത്തിയത്. നമ്മുടെ കടപ്പുറത്തും ചാകരയെത്തിയെന്ന് ആവേശത്തോടെ വിളിച്ചാണ് പ്രദേശവാസികൾ മത്തി വാരിയെടുക്കുന്നത്.
പിന്നാലെ ബീച്ചിൽ ഉണ്ടായിരുന്നവരും വിവരമറിഞ്ഞ് ഓടി എത്തിയവരും ചാളക്കൂട്ടത്തെ കിട്ടിയ പാത്രങ്ങളില്‍ വാരിയെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.