നാല് പേർ വനത്തിൽ കയറി; കൈയ്യിൽ നാടൻ തോക്ക്; പിന്നാലെ ഉദ്യോഗസ്ഥന് നേരെ ചൂണ്ടി; കല്ലുകൊണ്ട് ആക്രമിച്ചു; ഒരാൾ പിടിയിൽ

Update: 2025-01-14 14:53 GMT

ഇടുക്കി: റിസർവ് വനത്തിനുള്ളിൽ തോക്കുകളുമായി അതിക്രമിച്ചു കടന്ന് നായാട്ടിന് ശ്രമിച്ച നാലംഗ സംഘത്തിൽ ഒരാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. ഇടുക്കിയിലാണ് സംഭവം നടന്നത്. വനപാലകരെ തോക്ക് ചൂണ്ടി ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ സാഹസികമായി തോക്ക് പിടിച്ചു വാങ്ങിയാണ് കീഴ് പ്പെടുത്തിയത്.

വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്താണ് തോക്കുകളുമായി നായാട്ടിനായി നാലു പേർ അതിക്രമിച്ചു കയറിയത്. ഇതിൽ കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ ഓടി രക്ഷപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരം വനത്തിനുള്ളിൽ പട്രോളിംഗ് കഴിഞ്ഞു മടങ്ങി വന്ന വനപാലക സംഘത്തിനു മുന്നിൽ നായാട്ടുകാർ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ ഡൊമിനിക് ജോസഫ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സുനിലിനു നേരെ തോക്കു ചൂണ്ടി. ഒപ്പമുണ്ടായിരുന്നവർ കല്ലെടുത്ത് വനപാലകരെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തോക്ക് സാഹസികമായി പിടികൂടുകയായിരുന്നു.

Tags:    

Similar News