വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി അതിക്രമിച്ചു കയറി ഒമ്പതു വയസുകാരിയെ ഉപദ്രവിച്ചു; പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

Update: 2025-08-02 17:32 GMT

പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചകയറി ഒമ്പതുകാരിയെ കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കൊട്ടാരക്കര കുളക്കട കിഴക്ക് മലപ്പാറ ചരുവിള കിഴക്കേതില്‍ രാജേഷ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 31 ന് വൈകിട്ട് നാലരയോടെയാണ് സംഭവം.

വീട്ടില്‍ ആരുമില്ലാത്ത സമയം സ്‌കൂട്ടറില്‍ എത്തിയ ഇയാള്‍ അതിക്രമിച്ചു കയറി കുട്ടിയെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം പോക്സോ നിയമത്തിലെ വകുപ്പുകള്‍ കൂടിച്ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

പ്രതിയെ രാത്രി 12 ഓടെ കുളക്കടയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സഹോദരന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. പ്രതിയുടെ ഫോട്ടോ എടുത്ത് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇന്നലെ രാവിലെ 10.35 ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News