കട്ടപ്പനയിൽ ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു; ശേഷം സ്ഥലം വിട്ട പ്രതി പോലീസ് പിടിയിൽ

Update: 2024-10-01 09:40 GMT

കട്ടപ്പന: വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുളിയന്‍മല റോഡില്‍ പാറക്കടവ് ഭാഗത്തുനിന്നായിരുന്നു 80 വയസുകാരിക്കെതിരെ മോഷണമുണ്ടായത്. തുടർന്ന് കട്ടപ്പന പോലീസ് നടത്തിയ തിരച്ചിലില്‍ പ്രതി കുടുങ്ങുകയായിരുന്നു.

ബൈക്കിലെത്തിയായിരുന്നു പ്രതി കവർച്ച നടത്തിയത്. കക്കാട്ടുകട കുപ്പക്കാട്ടില്‍ സുധീഷ് തോമസ് (34) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ബൈക്കിലെത്തിയ പ്രതി വീടിന് സമീപത്തുനിന്ന 80 വയസുകാരിയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

പ്രതി കവർച്ചാ സമയത്ത് ഉപയോഗിച്ച ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സ്റ്റിക്കര്‍വെച്ച് മറച്ച നിലയിലായിരുന്നു. എന്നാൽ ഇത് അന്വേഷണത്തെ ബാധിച്ചിരുന്നില്ല. കവർച്ച നടന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് ഇരുപതേക്കര്‍ ഭാഗത്തുവെച്ച് അറസ്റ്റ് ചെയ്തു.

Tags:    

Similar News