വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സംഭവം പുറത്തു പറഞ്ഞാല്‍ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയില്‍ ജിജോ തില്ലങ്കേരി അറസ്റ്റില്‍
വീട്ടിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ജിജോ തില്ലങ്കേരി അറസ്റ്റില്‍
കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരിയാണ് പീഢന കേസില്‍ അറസ്റ്റിലായത്. യുവതിയുടെ പീഡന പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മുഴക്കുന്ന് പൊലീസാണ് ജിജോയെ കസ്റ്റഡിയിലെടുത്തത്.
നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ പട്ടികജാതിക്കാരിയായ യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവം പുറത്തു പറഞ്ഞാല്‍ മക്കളെ അപായപ്പെടുത്തുമെന്ന് ജിജോ തില്ലങ്കേരി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു.
ഇവര്‍ നല്‍കിയതുടര്‍ന്നാണ് ജിജോയെ പൊലിസ് അറസ്റ്റുചെയ്തത്. നേരത്തെ കാപ്പ കേസില്‍ ആകാശ് തില്ലങ്കേരി ക്കൊപ്പം ജിജോ തില്ലങ്കേരിയെ അറസ്റ്റുചെയ്തിരുന്നുവെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. മട്ടന്നൂര്‍ ബ്‌ളോക്കിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ സ്ത്രിത്വത്തെ അവഹേളിക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച കേസിലെ പ്രതിയാണ് ജിജോ തില്ലങ്കേരി.
ഇതു കൂടാതെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ആകാശ് തില്ലങ്കേരി സി.പി.എം നേതൃത്വവുമായി ഇടഞ്ഞതിനെ തുടര്‍ന്നാണ് ജിജോ തില്ലങ്കേരിയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നത്. കഴിഞ്ഞ കുറേക്കാലമായി പാര്‍ട്ടി ബന്ധം ജിജോ തില്ലങ്കേരി ക്കുമില്ല. ആകാശ് തില്ലങ്കേരിയെ പ്പോലെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജിജോ തില്ലങ്കേരിയും.