ട്രെയിനിൽവെച്ച് യുവതിയെ കടന്നുപിടിച്ചു; മോശമായി പെരുമാറി; സിഐയ്ക്കെതിരെ കേസെടുത്ത് റെയിൽവേ പോലീസ്

Update: 2024-12-05 11:44 GMT

കൊച്ചി: ട്രെയിനുള്ളിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു. പാലക്കാട് അഗളി സിഐ അബ്ദുൾ ഹക്കീമിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. കൂടെ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കടന്നുപിടിച്ചെന്നാണ് പ്രധാന പരാതി.

കൊല്ലത്തുനിന്ന് പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയിൽവേ പോലീസിനെ അറിയിച്ചത്.

പ്രതിയുടെ ചിത്രവും അന്നുതന്നെ ഫോണിൽ എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിഐയാണ് പ്രതിയെന്ന് തിരിച്ചറിയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും അധികൃതർ പറഞ്ഞു.

Tags:    

Similar News