കൊട്ടാരക്കരയില്‍ പൊലീസുകാരന് തൂങ്ങി മരിച്ച നിലയില്‍; പൊലീസ് സ്ഥലത്തെത്തി
കൊട്ടാരക്കരയില്‍ പൊലീസുകാരന് തൂങ്ങി മരിച്ച നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2025-08-03 06:24 GMT
കൊല്ലം: കൊട്ടാരക്കരയില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആനന്ദ ഹരിപ്രസാദാണ് മരിച്ചത്. കുടുംബ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല.
വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.