വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിനം നവവധുവിനെ അതിക്രൂരമായി മര്‍ദിച്ചു; ഭര്‍ത്താവായ പോലിസുകാരന് സസ്‌പെന്‍ഷന്‍
നവവധുവിനെ അതിക്രൂരമായി മര്‍ദിച്ചു; ഭര്‍ത്താവായ പോലിസുകാരന് സസ്‌പെന്‍ഷന്‍
മണ്ണുത്തി: നവവധുവിനെ അതിക്രൂരമായി മര്‍ദിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍. വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസമാണ് ഭര്‍ത്താവായ പോലിസുകാരന്‍ ഭാര്യയെ മര്‍ദിച്ചത്. സംഭവത്തില്‍ ചേര്‍പ്പ് സ്വദേശി മുണ്ടത്തിപറമ്പില്‍ റെനീഷി(31)നെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ എ.ആര്‍. ക്യാമ്പില്‍ കണ്‍ട്രോള്‍ റൂമില്‍ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്.
മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഇരുപത്തിനാലുകാരിയായ ഭാര്യയാണ് മര്‍ദിച്ചെന്ന് കാണിച്ച് പോലിസില്‍ പരാതി നല്‍കിയത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.
സാമൂഹികമാധ്യമങ്ങളില്‍ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളില്‍ സ്ഥിരം സാന്നിധ്യമാണ് റെനീഷ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി അനുസരിച്ച് ഗാര്‍ഹികപീഡനനിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.