സമയക്രമത്തെ ചൊല്ലി തർക്കം; പെട്രോൾ പമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്; കേസെടുത്ത് പോലീസ്

Update: 2024-11-10 16:44 GMT

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിലെ പെട്രോൾ പമ്പിൽ നടന്ന കൂട്ടത്തല്ലിൽ പോലീസ് കേസെടുത്തു. ബസ് ജീവനക്കാർ തമ്മിലായിരുന്നു കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലാണ് തർക്കം ഉണ്ടായത്. സംഭവത്തിൽ ഒരു ബസ് ജീവനക്കാരനെ മറ്റൊരു ബസ്സിലെ ജീവനക്കാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.

രണ്ടു ബസ്സുകളും ഏകദേശം ഒരേ സമയത്താണ് കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് ട്രിപ്പ് എടുക്കുന്നത്. സമയക്രമത്തെ ചൊല്ലി തളിപ്പറമ്പിൽ വെച്ചും വാക് തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു തുടർച്ചയായിരുന്നു പെട്രോൾ പമ്പിലെ കൂട്ടത്തല്ല്. സംഘം ചേർന്നുള്ള ആക്രമണത്തിൽ ബസ് ജീവനക്കാരൻ നിലത്ത് വീണു. ഇതോടെ ഇയാളെ സംഘം നിലത്തിട്ട് വീണ്ടും മർദിക്കുകയായിരുന്നു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. 

Tags:    

Similar News