പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 49കാരന് 2 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

Update: 2025-08-04 16:08 GMT

വയനാട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെ കൈയ്യിൽ കയറിപ്പിടിച്ച പ്രതിക്ക് 2 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. താഴെ അരപ്പറ്റ ചോലക്കൽ വീട്ടിൽ സി.കെ വിനോദി(49)നെ കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്.

2022 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ മേപ്പാടി പോലീസാണ് കേസെടുത്തത്. അന്ന് മേപ്പാടി സബ് ഇൻസ്‌പെക്ടർ ആയിരുന്ന വി.പി സിറാജ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിതയാണ് ഹാജരായത്. പ്രോസിക്യൂഷൻ നിരത്തിയ തെളിവുകളും സാക്ഷിമൊഴികളും അംഗീകരിച്ചാണ് കേസിൽ പ്രതിയെ കോടതി ശിക്ഷിച്ചത്.

Tags:    

Similar News