പണമടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടി; തിരികെ ഏല്‍പ്പിച്ച് മാതൃകയായി വിദ്യാര്‍ഥികള്‍
പണമടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടി; തിരികെ ഏല്‍പ്പിച്ച് മാതൃകയായി വിദ്യാര്‍ഥികള്‍
By : സ്വന്തം ലേഖകൻ
Update: 2025-10-03 15:54 GMT
കാഞ്ഞങ്ങാട്: കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ ഏല്‍പ്പിച്ച് മാതൃകയായി വിദ്യാര്‍ഥികള്‍. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം. ദുര്‍ഗ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് പണം തിരികെ ഏല്‍പ്പിച്ചത്. സ്കൂള്‍ പരിസരത്തുനിന്നും കളഞ്ഞു കിട്ടിയ 6,070 രൂപ അടങ്ങിയ പേഴ്സ് വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
എസ് പിസി കേഡറ്റായ പ്രയാഗ്, ശിവനന്ദ് , ദേവനന്ദ് എന്നീ കുട്ടികളാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പേഴ്സ് എത്തിച്ചത്. സ്റ്റേഷനില്‍നിന്നും ഉടമയെ കണ്ടെത്തി പണം അടങ്ങിയ പേഴ്സ് തിരികെ ഏല്‍പ്പിച്ചു.