സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഒരു ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടി. കഴിഞ്ഞ ദിവസം രണ്ട് ജില്ലകള്‍ അതിന്റെ പരിധിയില്‍പ്പെട്ടിരുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കൂടാതെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
മത്സ്യബന്ധനത്തിന് പോകുന്നവരും തീരദേശ ജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു പ്രത്യേകമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശം നല്‍കി. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ച്, അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്കായുള്ള മുന്നറിയിപ്പിലും പറയുന്നു.