'വീണ്ടും മാനം ഇരുളുന്നു..'; രണ്ട് ജില്ലകളിൽ ഈ തീയതിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Update: 2025-01-26 09:29 GMT

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഈ മാസം 30ന് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് 10 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. 28ന് തിരുവനന്തപുരത്തും കൊല്ലത്തും നേരിയതോ മിതമായതോ ആയ അളവിൽ മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മിതമായ മഴ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

Tags:    

Similar News