തിരുവനന്തപുരത്ത് ശക്തമായ മഴ; മതിലിടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിലായി; വ്യാപക നാശനഷ്ടം

Update: 2024-10-25 15:17 GMT

തിരുവനന്തപുരം: ശക്തമായ മഴയിൽ തിരുവനന്തപുരത്ത് കനത്ത നാശനഷ്ടം. കനത്ത മഴയിൽ മതിലിടിഞ്ഞ് വീട്ടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കിലും മണ്ണ് ഇടിഞ്ഞ് വീണു.

അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സംഭവം നടന്നത്. മൈലമൂട് ഗോതമ്പി ശ്രീ പത്മനാഭത്തിൽ പി പ്രതാപൻ നായരുടെ വീട്ടിലേക്ക് ആണ് മതിൽ ഇടിഞ്ഞത്.

നിർമ്മാതാവ് അരോമ മണിയുടെ ഉടമസ്ഥയിലുള്ള അരോമ ഗാർഡൻസ് ഷൂട്ടിംഗ് സ്റ്റുഡിയോയുടെ രണ്ടാമത്തെ വഴിയുടെ മതിലാണ് ഇടിഞ്ഞത്. ഫോർഡ് പിയസ്റ്റ ക്ലാസിക്, ഹുണ്ടായി കാറുകളും, യമഹ ലിബറോ , റോയൽ എൻഫീൽഡിൽഡ് ബൈക്കുകളും ആണ് മണ്ണിടിഞ്ഞ് നശിച്ചത്. ബൈക്കുകൾ ഇപ്പോൾ മണ്ണിനടിയിൽ പെട്ട അവസ്ഥയിലാണ്.

Tags:    

Similar News