നിമിഷപ്രിയ; വാര്‍ത്ത ശരിയാകട്ടെ എന്ന് ആശിക്കുന്നു; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നന്ദി പറഞ്ഞ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ ജീവന് രക്ഷ തേടി നടത്തിയ ഇടപെടലിന് ആത്മാര്‍ത്ഥമായ നന്ദി അറിയിച്ച് മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ രമേശ് ചെന്നിത്തല. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി ചെന്നിത്തല മുന്നോട്ടുവന്നു. ''വാര്‍ത്ത ശരിയാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശിക്കുന്നു. ഇതിന് പിന്നില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ബഹുമാന്യനായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാറിന് കേരളജനതയുടെ നന്ദി അറിയിക്കുന്നു,'' എന്നാണ് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
യമനിലെ നിയമപരമായ തടസ്സങ്ങള്‍ മറികടന്ന് നിമിഷപ്രിയയുടെ ജീവന് വേണ്ടി സംയമിത ഇടപെടലുകള്‍ നടത്തുന്നതില്‍ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ നിര്‍ണായകമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മാതൃത്വവേദനയിലൂടെയുള്ള ഒറ്റപ്പെട്ട ഒരു ദുരന്തമാകാതിരിക്കാന്‍ ദീര്‍ഘകാലമായി സാമൂഹിക നേതാക്കളും കേരളത്തിലെ ജനതയും ചേര്‍ന്ന് നടത്തിയ കാതിരിപ്പിന് കിട്ടിയ പ്രതിഫലമയിരുന്നു കഴിഞ്ഞ ദിവസം ലഭിച്ച വിവരം.