ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് എന്തിന് തടയിടുന്നു; ചില ശക്തികൾ ഭയപ്പെടുത്താൻ ശ്രമിക്കുന്നു; കലയും സാഹിത്യവും സിനിമയും അങ്ങനെ കാണണം; എമ്പുരാന്റെ വെട്ടിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: 'എമ്പുരാൻ' സിനിമയ്‌ക്കെതിരെ നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഭയപ്പെടുത്തിയും ആക്രമിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി 'എമ്പുരാന്‍' സിനിമ വീണ്ടും സെന്‍സര്‍ ചെയ്യപ്പെടുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കലയും സാഹിത്യവും സിനിമയും നാടകവുമൊക്കെ അതത് കാലത്തോടുള്ള മനുഷ്യരുടെ സ്വാഭാവിക പ്രതികരണങ്ങളാണെന്നും. ഇത്തരം കലാരൂപങ്ങളിലൂടെ ഉയര്‍ന്നുവരുന്ന സാമൂഹ്യവിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടും അംഗീകരിച്ചും മുന്നോട്ടു പോകുമ്പോഴാണ് ജനാധിപത്യം സാധ്യമാകുന്നത്.
വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത കലയുടെ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്കു നയിക്കുന്ന രീതിയില്‍ ഒരു സംഘടിത പ്രസ്ഥാനവും വളര്‍ത്തിക്കൊണ്ടുവരരുതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.