മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ കാണാനില്ലെന്ന് പരാതി; കാണാതായിട്ട് 17 ദിവസം; പരാതി നൽകിയിട്ടും പോലീസിന്റെ അന്വേഷണമില്ലെന്ന് ആരോപണം

Update: 2025-03-11 11:38 GMT

ആലപ്പുഴ: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് അന്വേഷണമില്ലെന്ന് ആരോപണം. ആദിക്കാട്ട്കുളങ്ങര പൊന്മാൻകിഴക്കത്തിൽ വീട്ടിൽ ഷാമോനെ (20) കാണാതായത്. പരാതി നൽകി 17 ദിവസം കഴിഞ്ഞിട്ടും യുവാവിനെ കണ്ടെത്താനായി പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞ മാസം 23നാണ് ഷാമോനെ കാണാതായത്. വീട്ടിൽ നിന്നുമാണ് യുവാവിനെ കാണാതായത്. ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അമ്മ നസിയത്ത് നൂറനാട് പോലീസിൽ പരാതി നൽകി. കാണാതായ ദിവസം കറുത്ത ജീൻസും നീല ജേഴ്സിയുമാണ് ധരിച്ചിരുന്നത്. ഷാമോനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 7025359791 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News