കുതിച്ചെത്തിയ സ്കൂട്ടർ നിയന്ത്രണം തെറ്റി റോഡിൽ വീണു; എതിർ ദിശയിലെത്തിയ ബസ് വെട്ടി ഒടിച്ചു; ഒഴിവായത് വൻ അപകടം; മലപ്പുറത്ത് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
By : സ്വന്തം ലേഖകൻ
Update: 2025-03-08 17:14 GMT
മലപ്പുറം: സ്‌കൂട്ടര്‍ അപകടത്തിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ഒതുക്കുങ്ങല്‍ കൊളത്തുപറമ്പില്‍ ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്.
കോട്ടയ്ക്കല്‍ ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് റോഡിലൂടെ 50 മീറ്ററോളം നിരങ്ങിനീങ്ങി ബസിലിടിക്കുകയായിരുന്നു.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വ്യക്തി ഇടതുവശത്തേക്ക് മറിഞ്ഞുവീണതിനാല്‍ ദുരന്തം ഒഴിവായി. സ്‌കൂട്ടര്‍ യാത്രികന് നിസാര പരിക്കാണ് അപകടത്തിൽ പറ്റിയത്.