ശബരിമല സന്നിധാനത്തെ ലഹരി ഉപയോഗം; നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കി; പരിശോധന ശക്തമാക്കുമെന്ന് എക്സൈസ്

Update: 2025-11-27 13:53 GMT

ശബരിമല: സന്നിധാനത്തും പരിസരത്തും പുകവലിയും അനധികൃത പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇതുവരെ 198 നിയമലംഘനങ്ങൾ കണ്ടെത്തുകയും 39,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

ഒരു സർക്കിൾ ഇൻസ്പെക്ടറും മൂന്ന് ഇൻസ്പെക്ടർമാരും അടങ്ങുന്ന 24 അംഗ എക്സൈസ് ടീമാണ് സന്നിധാനത്ത് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നത്. ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് മഫ്തി, കാൽനട പട്രോളിംഗുകൾ ഉൾപ്പെടെയുള്ള ശക്തമായ പരിശോധനകൾ നടത്തുന്നത്. സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും സന്നിധാനത്ത് ഭക്തജനങ്ങളുടെ തിരക്ക് തുടരുകയാണ്.

Tags:    

Similar News